---
title: "നാദാപുരം താലൂക്ക് ആശുപത്രി ഫണ്ട് വിനിയോഗം: അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി"
english_title: "Youth League Files Complaint Seeking Probe Into Nadapuram Taluk Hospital Fund Utilisation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379087/ youth-league-complaint-nadapuram-taluk-hospital-fund-probe"
published_at: "2026-08-18T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a84482de452a_youth-league-complaint-nadapuram-taluk-hospital-fund-probe.jpg"
keywords: ["Nadapuram Taluk Hospital", "Muslim Youth League", "Fund Utilisation", "Thuneri Block Panchayat"]
---

# നാദാപുരം താലൂക്ക് ആശുപത്രി ഫണ്ട് വിനിയോഗം: അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി

> **Lead Summary:** നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച ഫണ്ടുകളുടെ വിനിയോഗത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകി.

## Article Content

നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ച ഫണ്ടുകളുടെ വിനിയോഗത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് പരാതി നൽകി.

ആശുപത്രിയുടെ വിവിധ പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കുമായി അനുവദിച്ച ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച രേഖകൾ, ബില്ലുകൾ, വൗച്ചറുകൾ എന്നിവ പരിശോധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.

അനുവദിച്ച തുക നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിച്ച് യഥാവിധി വിനിയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും, അന്വേഷണത്തിൽ ക്രമക്കേടുകളോ നിയമലംഘനങ്ങളോ കണ്ടെത്തുന്ന പക്ഷം ഉത്തരവാദികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി. അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി മുഹ്സിൻ വളപ്പിൽ എന്നിവരാണ് പരാതി നൽകിയത്.

**English Summary:**

Muslim Youth League Nadapuram constituency committee has submitted a complaint to the Joint Director of Local Self Government Department seeking an investigation into alleged irregularities in the utilisation of funds sanctioned by Thuneri Block Panchayat to Nadapuram Taluk Hospital. The complaint requests a comprehensive review of records, bills and vouchers, and strict action if any violations are found.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379087/ youth-league-complaint-nadapuram-taluk-hospital-fund-probe)